Categories
Vastu Vilakku Info

വാസ്തു വിളക്ക് എന്ത്?എന്തിന്? അറിയേണ്ടതെല്ലാം…!

വാസ്തു ശാസ്ത്രം എന്നത് നാം വസിക്കുന്ന സ്ഥലത്തെ, അത് വീടായാലും, ഓഫീസ് ആയാലും, അതിന്റെ നിർമ്മാണത്തെ അളവുകൾ അതിന്റെ ചില ക്രമങ്ങൾ ഇവയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ്.വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ താമസിക്കുന്നത് ഐശ്വര്യവും ധനാഭിവൃദ്ധി ആരോഗ്യം സന്തോഷം അഭിവൃദ്ധി ഇവയൊക്കെ പ്രദാനം ചെയ്യുന്നു എന്നാണ് ശാസ്ത്രം.

എന്നാൽ എത്രയൊക്കെ നോക്കി നിർമ്മിച്ചാലും ചില കാര്യങ്ങളിൽ നാം അറിഞ്ഞോ അറിയാതെയോ സൂക്ഷ്മയായ വ്യതിയാനങ്ങൾ പിഴവുകൾ എന്നിവ സംഭവിക്കുന്നതിനാൽ, വാസ്തു ദോഷം നിലനിൽക്കും.നമ്മളിൽ പലരും വാസ്തുപരമായ പിഴവുകൾ മൂലം വിവിധങ്ങളായ ദോഷഫലങ്ങൾ അനുവിക്കുന്നവരാകാം. അത് ചിലർക്ക് വളരെ ചെറുതാണെങ്കിലും മറ്റു ചിലർക്ക് വളരെ ഗൗരവതരമായ ദോഷങ്ങളായിരിക്കും വന്നു ഭവിക്കുക.

വാസ്തുവിളക്ക് നിലവിലുള്ള വാസ്തു ദോഷങ്ങളെ നിഷ്പ്രഭമാക്കും എന്നതാണ് വസ്തുത. വിളക്ക് നിങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും നൽകുന്നതോടൊപ്പം ദുരിതത്തിൽ നിന്നും കരകയറാനും സഹായിക്കുന്നു.

വാസ്തു നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാസ്തു വിളക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഈ ദീപം നിങ്ങളുടെ വീട്ടിൽ അഥവാ നിങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിൽ കത്തിക്കുന്നത് കൊണ്ട് നിർമാണ പ്രവർത്തിയിലെ പിശകുകൾ മൂലമുണ്ടാകുന്ന വാസ്തു ദോഷങ്ങൾക്കു പരിഹാരം ആകുമെന്ന് ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.

വാസ്തുവിളക്കു തെളിയിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

“ഓം ആധാര ശകതായ് നമഃ
ഓം മൂല പ്രകൃതായേ നമഃ
ഓം ആദി കൂർമ്മായ നമഃ
ഓം പൃഥ്വേ നമഃ”